HOME
DETAILS
MAL
തീരുമാനത്തെ എതിര്‍ത്ത് ലീഗ് കൗണ്‍സിലര്‍മാര്‍
backup
April 22 2017 | 22:04 PM
നിലമ്പൂര്‍: നഗരസഭയില്‍ റിലയന്‍സിന് കേബിള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്കിയ സംഭവത്തില്‍ എതിര്‍പ്പുമായി ഭരണകക്ഷിയിലെ പ്രധാന ഘടകകക്ഷിയായ ലീഗും രംഗത്ത്. റിലയന്‍സ് ജിയോക്ക് കേബിള്‍ സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി നല്കിയ സംഭവം വിവാദമായതോടെയാണ് ഭരണപക്ഷം സംശയത്തിന്റെ നിഴലിലാണെന്ന് കണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നത്.
റോഡുകള്‍ വെട്ടിപൊളിച്ച് കേബിള്‍ സ്ഥാപിക്കാന്‍ നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് വൈസ്ചെയര്‍മാന്‍ പി.വി ഹംസ, കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി എന്നിവര്‍ അറിയിച്ചു.
അതേസമയം കൗണ്‍സില്‍ തീരുമാനമില്ലാതെ റിലയന്‍സുമായി കരാര്‍ ഉണ്ടാക്കിയ നടപടിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ മുജീബ് ദേവശ്ശേരിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."