മധ്യവയസ്കന്റെ മരണം കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി അമ്പുകുത്തി കല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു(50), പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചന്(55) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാനന്തവാടി - മൈസൂര്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണികൃഷ്ണനെ(55) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മാനന്തവാടിയില്‍ പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളാണ് ഉണ്ണികൃഷ്ണന്. തുടര്‍ന്ന് പൊലിസും ഫോറന്‍സിക് വിഭാഗവും കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികള്‍ പിടിയിലായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."