HOME
DETAILS

മഹേശന്‍ 1.35 കോടി തട്ടിയെടുത്തു: തുഷാര്‍

  
backup
July 02 2020 | 02:07 AM

%e0%b4%ae%e0%b4%b9%e0%b5%87%e0%b4%b6%e0%b4%a8%e0%b5%8d%e2%80%8d-1-35-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4


തൊടുപുഴ: ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ 1.35 കോടി തട്ടിയെടുത്തെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മഹേശന്‍ സത്യസന്ധനാണെന്നും കളളക്കേസില്‍ കുടുക്കുമെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്തത് എന്നുമുളള യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്ക് കടകവിരുദ്ധമാണ് മകന്‍ കൂടിയായ തുഷാറിന്റെ നിലപാട്. വെള്ളാപ്പളളിയെ ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും തലയൂരാനായിരുന്നു മഹേശന്റെ ശ്രമമെന്നും തുഷാര്‍ ആരോപിച്ചു. മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷണത്തില്‍ പുറത്തുവരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണിച്ചുകുളങ്ങര, ചേര്‍ത്തല യൂനിയനുകളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. 1.35 കോടി രൂപ 23 വ്യാജഗ്രൂപ്പുകള്‍ ഉണ്ടാക്കി മഹേശന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.
ചേര്‍ത്തല യൂനിയന്‍ നടത്തിയ പല പദ്ധതികളിലും സാമ്പത്തിക തട്ടിപ്പ് വ്യക്തമായിരുന്നു. പ്രശ്‌ന പരിഹാരത്തിന് പലതവണ ചര്‍ച്ച നടത്തിയിരുന്നു. ആത്മഹത്യാ കുറിപ്പില്‍ കഥയുണ്ടാക്കി എഴുതി ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സാമ്പത്തിക ക്രമക്കേടില്‍ നിന്നൊഴിയാനാണ് മഹേശന്‍ ആദ്യം ശ്രമിച്ചത്. ഇതെല്ലാം അന്വേഷണത്തില്‍ വ്യക്തമാകും.
മഹേശന്‍ ഒറ്റയ്ക്കാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ജനറല്‍ സെക്രട്ടറിയോട് വിയോജിപ്പ് തുടങ്ങിയത്. കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ആത്മഹത്യ ചെയ്തതെന്നും തുഷാര്‍ പറഞ്ഞു. ജൂണ്‍ 24നാണ് മഹേശന്‍ കണിച്ചുകുളങ്ങര യൂനിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ചത്.

 

ആത്മഹത്യ: വെള്ളാപ്പള്ളിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി


ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് ശ്രീ നാരായണ സഹോദര ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം ഖജാന്‍ജിയുമായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കുക, പൊലിസ് അന്വേഷണം ഊര്‍ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് നടന്ന ധര്‍ണ ധര്‍മ്മവേദി നേതാവ് സി.കെ വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.കെ സാനു, സൗത്ത് ഇന്‍ഡ്യന്‍ വിനോദ് തുടങ്ങിയവരും പങ്കെടുത്തു. ഇതിനിടെ മഹേശന്‍ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളയാളുമായ കെ.എല്‍ അശോകനെ പൊലിസ് ഇന്നലെ ചോദ്യം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago