ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് പിന്തുണയുമായി സംഘടനകള്‍
എടക്കര: ചുങ്കത്തറയിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് എടക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സപ്പോര്‍ട്ടിക്ക് കമ്മിറ്റി യോഗത്തില്‍ വിവിധ സംഘടനകളും വ്യക്തികളും സഹായം നല്‍കുമെന്ന് അറിയിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
ഈസ്റ്റ് ഏറനാട് സര്‍വിസ് ബാങ്ക് വര്‍ഷം ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി. വിവിധ വ്യക്തികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡയാലിസിസിന് വിധേയരാകുന്ന പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ രോഗികളുടെയും ചെലവ് സപ്പോര്‍ട്ടിങ്ങ് കമ്മിറ്റി വഹിക്കും.
വ്യാപാരി വ്യവസായി യൂനിറ്റ് കമ്മിറ്റിയുടെ സഹായം പി.കെ കുഞ്ഞാപ്പുവും എടക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സഹായം പി.ടി.എ പ്രസിഡന്റ് സന്തോഷ് കപ്രാട്ടും വാഗ്ദാനം ചെയ്തു. വൈസ് പ്രസിഡന്റ് കബീര്‍പനോളി അധ്യക്ഷനായി. ബാബു തോപ്പില്‍, പി ഉമ്മര്‍, എ അബ്ദുല്ല, ദീപ ഹരിദാസ്, വില്യംസ്, ഉഷാ രാജന്‍, മന്‍സൂര്‍, ഷൈനി പാലക്കുഴി, ടി.ടി മന്‍സൂര്‍, സി മമ്മുണ്ണി, ടി.ടി നാസര്‍, ഷാജി എടക്കര, സി അലവി, സരള രാജപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."