HOME
DETAILS

അനുമതിയില്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടാന്‍ വലവിരിച്ച് പറക്കും സ്‌ക്വാഡ്

  
backup
July 15 2016 | 20:07 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

കോഴിക്കോട്: അനുമതിയില്ലാതെ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടെത്താനും നിയമ നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് രംഗത്ത്. സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. പുതിയ അക്കാദമിക് വര്‍ഷത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്കു മാത്രമേ നിലവില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ഓട്ടോയും ജീപ്പും മറ്റു വാഹനങ്ങളും അനുമതിയില്ലാതെ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നുണ്ട്. ഇത്തരം വാഹനങ്ങളെല്ലാം ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പിടിയിലാകും.
മഫ്തിയിലുള്ള സംഘമാണ് വാഹന പരിശോധന നടത്തുക. ഒപ്പം കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരേയും വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാത്ത ബസുകള്‍ക്കെതിരേയും ഫ്‌ളൈയിങ് സ്‌ക്വാഡ് നടപടിയെടുക്കും. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ 200ഓളം വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി സ്റ്റിക്കര്‍ പതിച്ചത്. അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡ്രൈവര്‍മാരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങളില്‍ നിയമിക്കാവൂ എന്ന നിയമം നില്‍നില്‍ക്കെത്തന്നെ ശരിയായ രീതിയില്‍ വാഹനമോടിക്കാന്‍ പോലും അറിയാത്ത ആളുകളാണ് കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
മോട്ടോര്‍ വാഹന നിയമലംഘനത്തിനും അമിത വേഗത്തിനും മദ്യപാനത്തിനും വര്‍ഷത്തില്‍ രണ്ടുതവണയില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവരെ ജോലിക്ക് നിയമിക്കരുതെന്ന നിര്‍ദേശവുമുണ്ട്. പല സ്‌കൂള്‍ ബസുകളിലും വേഗതാ നിയന്ത്രണ സംവിധാനങ്ങളില്ല. ഉള്ളതാവട്ടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമില്ല. സമയനിഷ്ട പാലിക്കുന്നതില്‍ പ്രയാസം നേരിടുന്നുവെന്ന കാരണത്താലാണ് ഭൂരിഭാഗം സ്‌കൂള്‍ വാഹനങ്ങളും വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത്.
40 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാവൂ എന്നാണ് നിയമം. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തി സര്‍വിസ് നടത്തുന്ന വാഹനങ്ങളെല്ലാം പറക്കും സ്‌ക്വാഡിന്റെ വലയിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago