HOME
DETAILS
MAL
'കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കണം'
backup
July 15 2016 | 20:07 PM
കോഴിക്കോട്: രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന കോഴിക്കോട്-ബാലുശ്ശേരി- എകരൂല്‍-ഇയ്യാട്-വീര്യമ്പ്രം റൂട്ടിലും കോഴിക്കോട്-ബാലുശ്ശേരി-എസ്റ്റേറ്റ്മുക്ക്-തലയാട്-വയലട റൂട്ടിലും കെ.എസ്.ആര്.ടി.സി ബസുകള്‍ അനുവദിക്കണമെന്ന് എം.കെ രാഘവന് എം.പി ഗതാഗത വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ മലയോര മേഖലയായ തലയാട്, വയലട പ്രദേശങ്ങളും എകരൂല്‍, ഇയ്യാട്, വീര്യമ്പ്രം പ്രദേശങ്ങളും രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുകയാണ്.
നിരവധി സാധാരണക്കാര്‍ താമസിക്കുന്ന പ്രസ്തുത മേഖലകളിലെ ജനങ്ങള്‍ അവരുടെ എല്ലാതരത്തിലുമുള്ള ആവശ്യത്തിനു മറ്റുപ്രദേശങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ഇതിനാല്‍ പ്രസ്തുത മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെ.എസ്.ആര്.ടി.സി ബസുകള്‍ അനുവദിക്കണമെന്നാണ് കത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."