HOME
DETAILS
MAL
മഞ്ഞപ്പിത്തം: മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു
backup
April 22 2017 | 22:04 PM
മങ്കട: അങ്ങാടിപ്പുറം, വലമ്പൂര്‍ ഭാഗങ്ങളിലെ മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വലിയ പറമ്പ് മദ്റസയില്‍ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുബ്രഹ്മണ്യന് അധ്യക്ഷനായി.
മങ്കട സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ബാബു, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് അസിസ്റ്റന്റ് പ്രൊഫ. ബിനൂപ് വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക, അംഗങ്ങളായ രഹ്ന, ശോഭ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്, എച്ച്.ഐ കുഞ്ഞി മൊയ്തീന് കുട്ടി പങ്കെടുത്തു. ക്യാംപിന് ഡോ. ബാബു, ഡോ. ബിനൂപ്, ഡോ. ഷെറിന് ഇഷാഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."