ജപ്പാനിലെ പ്രളയം: മരണം 66
ടോക്കിയോ: ജപ്പാനില്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 66 ആയി. പടിഞ്ഞാറന്‍ ജപ്പാനിലെ കുറാശിക് നഗരത്തില്‍ 1,000 പേര്‍ കുടിങ്ങിയിട്ടുണ്ട ്. ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
20 ലക്ഷം ആളുകളോട് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരുകയാണെന്നും നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പ്രധാനമന്ത്രി ഷിന്‍സെ ആബെ പറഞ്ഞു.
വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഹോന്‍ഷു ദ്വീപ് നിവാസികള്‍ക്ക് ജപ്പാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പുഴകള്‍ നിറഞ്ഞൊഴുകി. പ്രദേശത്ത് ശക്തമായ കാറ്റാണുള്ളത്. ജപ്പാനിലുണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തുന്നത്. ദുരന്ത പ്രദേശങ്ങളില്‍ 48,000 പൊലിസുകാര്‍, അഗ്നിശമന പ്രവര്‍ത്തകര്‍, ജപ്പാന്‍ പ്രതിരോധ സേന എന്നിവരെ വിന്യസിച്ചുവെന്ന് കാബിനറ്റ് സെക്രട്ടറി യോഷിഹിദ സുക പറഞ്ഞു.
കരുത്തായി കോച്ച്
ഉറ്റവരെ കാണാതെ, മതിയായ ഭക്ഷണമില്ലാതെ 12 കുട്ടികള്‍ ഗുഹക്കകത്ത് ചെലവഴിച്ചത് ഇകോപല്‍ തവോങ് എന്ന 25 കാരനായ അസിസ്റ്റന്റ് കോച്ചിന്റെ കരുത്തും പ്രചോദനവും കൊണ്ടായിരുന്നു. ജൂണ്‍ 23ന് ആണ് സീനിയര്‍ കോച്ച് നപോറാത്ത് കാന്ത്വോങ് പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. വൈല്‍ഡ് ബോര്‍ എന്ന് പേരുള്ള ജൂനിയര്‍ ഫുട്‌ബോള്‍ ടീമുമായി തായ്‌ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ദോയി നാങ്ങിലേക്ക് പോകാനായിരുന്നു നിര്‍ദേശം.
തുടര്‍ന്ന് ഗുഹക്ക് സമീപമുള്ള മൈതാനത്ത് പരിശീലിപ്പിക്കുക. ഇത് പതിവ് രീതിയായിരന്നു. എല്ലാ തവണയും കുട്ടികള്‍ പരിശീലനത്തിന് ശേഷം താം ലുവാങ്ങിലെ ഗുഹയില്‍ പോകാറുണ്ട്. ഇത്തവണ അവര്‍ കൂടുതല്‍ ഉള്ളിലേക്ക് പ്രവേശിച്ചു. പെട്ടന്നായിരുന്ന ശക്തമായ മഴയുണ്ടായതും ഗുഹയില്‍ വെള്ളം നിറഞ്ഞതും.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുഹക്കകത്ത് കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ നിലനില്‍ക്കാനുള്ള പ്രചോദനം നല്‍കിയത് ഇകോപല്‍ തവാങ്ങായിരുന്നു. ഒരിക്കലും ശക്തമായ ആദത്മവിശ്വാസമുള്ള ആളായിരുന്നില്ല അദ്ദേഹമെന്നും എന്നാല്‍ കുട്ടികളുടെ കണ്ണീരും ഭയപ്പാടുമായിരിക്കാം ഇകോപലിനെ കരുത്തനായി മാറ്റിയതെന്നും സീനിയര്‍ കോച്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."