ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും
കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരിയ രോഗത്തിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
യഥാസമയത്ത് കുത്തിവയ്‌പ്പെടുക്കാത്തവരെ ശക്തമായ ബോധവല്‍ക്കരണത്തിലൂടെ ഇതിനു പ്രാപ്തമാക്കാനും യോഗം തീരുമാനിച്ചു.
തൊണ്ടവേദന, ഇടവിട്ടുള്ള പനി, വായ്ക്കുള്ളിലെ വെളുത്ത പൂപ്പല്‍ തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയാണ് രോഗം പകരുന്നത്.
ജനുവരിയില്‍ തന്നെ ജില്ലയില്‍ ഡിഫ്തീരിയക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിഞ്ഞതായും യോഗം വിലയിരുത്തി.
ഇതുവരെ 21 പേര്‍ക്കാണ് ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, അലോപ്പതി-ആയൂര്‍വേദ-ഹോമിയോ ഡി.എം.ഒമാര്‍, നോഡല്‍ ഓഫിസര്‍മാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."