ആശങ്കയായി മഴ: സര്‍വസജ്ജരായി ശ്രമം തുടങ്ങി
ബാങ്കോക്ക്: 12 കുട്ടികളെയും അവരുടെ കോച്ചിനെയും തായ്‌ലന്‍ഡ് ഗുഹക്കകത്ത് ജീവനോടെ കണ്ടെത്തിയത് അത്ഭുതത്തോടെയായിരുന്നു ലോകം വിലയിരുത്തിയത്. ജൂണ്‍ 23 മുതല്‍ ശക്തമായ ജലപ്രവാഹത്തെ തുടര്‍ന്ന് താം ലുവാങ് ഗുഹയില്‍ അകപ്പെട്ട ഇവര്‍ക്ക് വെള്ളമല്ലാതെ മറ്റൊന്നും ജീവന്‍ നിലനിര്‍ത്താനായി ഉണ്ടായിരുന്നില്ല. കൂടാതെ കൂട്ടിനായി ശക്തമായ ഇരുട്ടും. ഇതിനിടെയാണ് പട്ടായ ബീച്ചില്‍ നിന്ന് 400 മീറ്റര്‍ അകലെ ഇവരെ കണ്ടെത്തിയത്. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികളെ എങ്ങനെ പുറത്തെത്തിക്കുമെന്നത് രക്ഷാപ്രവര്‍ത്തകരുടെ മുന്നില്‍ ആശങ്കയുയര്‍ത്തി.
അതിനിടെയാണ് ഓക്‌സിജന്‍ ലഭിക്കാതെ രക്ഷാപ്രവര്‍ത്തകന്‍ തന്നെ മരണപ്പെടുന്നത്. ഇത് കുട്ടികളെ പുറത്തേക്കെത്തിക്കുന്നതില്‍ ആശങ്ക വര്‍ധിപ്പിച്ചു. മഴക്കാലം മാറുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍ പുറം ലോകം കാണാന്‍ നാല് മാസം കാത്തിരിക്കേണ്ടിവരും. ഇതിനിടെ മഴ ശക്തമായാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിയും. ജല നിരപ്പുയരുകയും കുട്ടികള്‍ അപകടത്തിലാവുകയം ചെയ്യും.
മഴ അല്‍പം മാറിനിന്നതിനാലാണ് ഇന്നലെ തന്നെ കുട്ടികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തുനിഞ്ഞത്. കൂടാതെ ഗുഹക്കുള്ളിലെ ജല നിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയില്‍നിന്ന് പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കും നടന്നെത്താനുമായി. ഗുഹ സ്ഥിതി ചെയ്യുന്ന വടക്കന്‍ തായ്‌ലന്‍ഡില്‍ നാല് ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാവുമെന്ന മുന്നറിയിപ്പും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് തീരുമാനമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."