HOME
DETAILS

പൂത്തുരുത്തി തോട്ടില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ചു കൃഷിയിടത്തില്‍ വെള്ളമെത്തി

  
backup
April 04 2019 | 05:04 AM

%e0%b4%aa%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4

ചാലക്കുടി: കര്‍ഷക കൂട്ടായ്മയില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ച് കൊമ്പിച്ചാല്‍ പാടശേഖരത്ത് വെള്ളമെത്തിക്കാനുള്ള ശ്രമം ഫലം കണ്ടു. പൂലാനി കൊമ്പിച്ചാല്‍ പാടശേഖരത്താണ് ജലസേചനത്തിനുള്ള വെള്ളമെത്തിക്കാന്‍ ശ്രമം നടന്നത്. പാടശേഖരത്തിന്റെ തെക്കേ ഭാഗത്ത് പൂത്തുരുത്തി തോട്ടിലാണ് ബണ്ട് തീര്‍ത്തിരിക്കുന്നത്.
പാടശേഖരത്തെ പ്രധാന ജലസ്രോതസുകളായ കുളങ്ങളും തോടുകളും കനത്ത വേനലില്‍ വറ്റിവരണ്ടു. ഇതോടെ കൃഷിയെല്ലാം ഉണങ്ങി തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ കൃഷിയിടത്തേക്ക് വെള്ളമെത്തിക്കാന്‍ ശ്രമം നടത്തിയത്.
ഇതിന്റെ ഭാഗമായാണ് പൂലാനി പൂത്തുരുത്തി തോട്ടില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ചത്. തോടിന് കുറുകെ മണല്‍ ചാക്കുകള്‍ നിരത്തി മുളയും തെങ്ങിന്‍ തടികളും ഉപയോഗിച്ചാണ് ബണ്ട് നിര്‍മിച്ചിരിക്കുന്നത്. ബണ്ടില്‍ വെള്ളം തടഞ്ഞ് നിര്‍ത്തി ആ വെള്ളം തെക്കെ പാടത്തെ രണ്ടേക്കറോളം വരുന്ന കുളത്തിലേക്ക് എത്തിച്ചാണ് ജലക്ഷാമത്തിന് പരിഹാരം കാണുന്നത്.
കുളത്തിലേക്ക് സ്വഭാവിക തോട് വഴിയാണ് വെള്ളം എത്തിചേരുന്നത്. കുളത്തില്‍ വെള്ളം നിറയുന്നതോടെ ജലസേചനം കാര്യക്ഷമമാക്കാനാകും എന്നാണ് പ്രതീക്ഷ. രാവിലെ കുളത്തിലേക്ക് കാര്യമായ തോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും ഉച്ചയോടെ വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയാണ്. കനാല്‍ വെള്ളം ഇല്ലാത്തതാണ് ഇവിടത്തെ പ്രശ്‌നത്തിന് കാരണമാകുന്നത്. കനാല്‍ വെള്ളം പ്രതീക്ഷിച്ച് ഹെക്റ്റര്‍ കണക്കിന് സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. എന്നാല്‍ കനാല്‍ വെള്ളം ലഭ്യമല്ലാതായതോടെ കൃഷിയെല്ലാം ഉണങ്ങിതുടങ്ങി. വാഴ, കപ്പ, പച്ചക്കറി തുടങ്ങിയവയാണ് ഇവിടെ വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത്.
വിളവെടുപ്പിന് പാകമായ വാഴയും കപ്പയും മറ്റും വെള്ളം കിട്ടാതെ ഉണങ്ങുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വിളവെല്ലാം പ്രളയത്തില്‍ നശിച്ച് പോയിരുന്നു. ഇതോടെ കടക്കെണിയിലായ കര്‍ഷകര്‍ പ്രതീക്ഷ കൈവിടാതെ വീണ്ടും പണം വായ്പയെടുത്താണ് കൃഷിപണിക്കിറങ്ങിയത്.
ഈ കൃഷിയാണിപ്പോള്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഉണങ്ങി തുടങ്ങിയിരിക്കുന്നത്. ജലസേചനത്തിനാവശ്യമായ വെള്ളം കണ്ടെത്തുന്നതിനായുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് കര്‍ഷകര്‍ പുത്തുരുത്തി തോട്ടില്‍ ബണ്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. രണ്ട് ദിവസം കൊണ്ട് ബണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഈ പ്രവൃത്തി കൊണ്ട് ചെറിയ തോതിലെങ്കിലും വെള്ളം കൃഷിയിടത്ത് എത്തിക്കാനായത് കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  44 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago