HOME
DETAILS
MAL
ജില്ലയില്‍ നാലുപേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു
backup
July 15 2016 | 20:07 PM
കോഴിക്കോട്: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ബേപ്പൂര്‍, കൂടരഞ്ഞി, നന്മണ്ട മേഖലകളിലാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്തത്. മലേറിയ ബാധിച്ച മൂന്നുപേരും പുരുഷന്മാരാണ്. ഇതരസംസ്ഥാനങ്ങളില്‍ പോയി വന്നവരാണ് മലേറിയ ബാധിച്ചവരില്‍ ഭൂരിഭാഗവും. മലേറിയക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോധവല്‍ക്കരണവും സജീവമായി നടന്നു വരികയാണ്.
ഇന്നലെയും ജില്ലയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടരഞ്ഞി സ്വദേശിയായ മധ്യവയസ്കനാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇരിങ്ങല്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.
പനി ബാധിച്ച് ഇന്നലെയും 1163 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 29 പേരെ കിടത്തി ചികിത്സയ്ക്കു വിധേയമാക്കി. വയറിളക്കം ബാധിച്ച് 424 പേരും ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."