നടന്ന് മോഷണം, ഇരുന്ന് ആസൂത്രണം
പെരിങ്ങത്തൂര്‍: രാവിലെ വയനാട്ടിലെ വീട്ടില്‍ നിന്നിറങ്ങും, കാല്‍നടയായി 28 കിലോമീറ്റര്‍ താണ്ടും, ദര്‍ഗകളില്‍ കഴിച്ചുകൂട്ടും, നടത്തത്തിലും അടുത്ത മോഷണത്തിനുള്ള ആസൂത്രണങ്ങള്‍ നടത്തും.. ഇതാണ് അബ്ദുല്ല. 1982ല്‍ തുടങ്ങിയ നൂറുകണക്കിന് മോഷണങ്ങള്‍, വീടുകളും ഭണ്ഡാരങ്ങളും കുത്തിതുറക്കുന്നതില് വിദഗ്ദ്ധന്. വിദേശത്ത് പോയപ്പോഴും മോഷണം കൈവെടിയാതെ കൊണ്ടുനടന്നു. അതിന്റെ ഫലമായി നാട്ടിലും വിദേശത്തും ജയിലില്‍ കിടന്നു. വയസ് അമ്പത് കഴിഞ്ഞിട്ടും ഇതൊരു തൊഴിലായി കൊണ്ടുനടക്കുന്നു. ഇനിയെങ്കിലും നന്നാവണം, അബ്ദുല്ല ചൊക്ലി പൊലിസ് സ്റ്റേഷനില്‍ പുഞ്ചിരിയോടെ ഒരു കൂസലുമില്ലാതെ പറയുന്നു. കോഴിക്കോട് നാദാപുരം മുടവന്തേരിയിലായിരുന്നു വീട്. മോഷ്ടാവ് എന്ന പേര് വന്നതോടെ വയനാട്ടിലേക്ക് പോയി. അവിടെ മോഷണം പതിവാക്കി. രണ്ട് ഭാര്യമാരും മൂന്ന് മക്കളും അടങ്ങിയ കുടുംബം. 22 വയസില്‍ തുടങ്ങിയ മോഷണം 55ലും തുടരുകയാണെന്നും മോഷണം നിര്‍ത്തിയാലും താന്‍ കള്ളനായേ അറിയപ്പെടുകയുള്ളൂയെന്നും അബ്ദുല്ല പറയുന്നു. കൂട്ടു പ്രതികളെ അന്വേഷിക്കുന്നുണ്ടെന്ന് ചൊക്ലി എസ്.ഐ ഇ.വി ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."