ചൊക്ലിയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
പെരിങ്ങത്തൂര്‍: വിദേശത്തടക്കം നിരവധി മോഷണം നടത്തിയ പ്രതിയെ ചൊക്ലി പൊലിസ് അറസ്റ്റു ചെയ്തു. നന്നാടത്തില്‍ ആസ്യയുടെ വീട് കുത്തിതുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതി നാദാപുരം മുടവന്തേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുല്ല(55)യെയാണ് വയനാട് തരുവണയില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ പാനൂര്‍ സി.ഐ അബ്ദുല്‍ വഹാബ്, ചൊക്ലി എസ്.ഐ ഇ.വി ഷിബു, ഷാജു, ശ്രീജേഷ്, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
17 വര്‍ഷത്തോളമായി വയനാട്ടില്‍ താമസിച്ചുവരികയായിരുന്നു. വിദേശത്തുള്‍പ്പെടെ നിരവധി തവണ ജയിലിലായ പ്രതി തലശ്ശേരി, നാദാപുരം, വടകര, വളയം, കുറ്റ്യാടി, കൊയിലാണ്ടി, തിരുനെല്ലി എന്നിവിടങ്ങളില്‍ നടന്ന നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കോഴിക്കോട് എടച്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീട് കുത്തിതുറന്ന് 45 പവന്‍ കവര്‍ന്ന കേസില്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. വീടുകള്‍ കുത്തിതുറന്ന് മോഷണം, ഭണ്ഡാര മോഷണം എന്നിവയില്‍ വിദഗ്ധനാണ് പ്രതിയെന്ന് പൊലിസ് പറഞ്ഞു. അബ്ദുല്ലയെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."