ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഫണ്ട്; സുപ്രിം കോടതി വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യ സമയത്തടക്കം സംസ്ഥാനത്ത് തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിറക്കാനാകുമോ എന്ന കേസില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി.
ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുമൂലം തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിധി പറയുക. 2002 ലേത് അടക്കം നിരവധി കലാപങ്ങളിലായി അഞ്ഞൂറിലധികം ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ച വാദങ്ങള്‍ കേള്‍ക്കുന്ന മെയ് ഒന്നിന് രേഖാമൂലം സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോടും എതിര്‍കക്ഷിയായ ഇസ്്‌ലാമിക്
റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്തിനോടും (ഐ.ആര്‍.സി.ജി) ജസ്റ്റിസ് ദീപക് മിശ്ര, പി.സി പന്ത് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. 2012ലാണ് െഎ.ആര്‍.സി.ജിയുടെ വാദങ്ങള്‍ അംഗീകരിച്ച് ഗുജറാത്ത് ഹൈക്കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
നഷ്ടപരിഹാര തുക എത്രയാണെന്ന് തിട്ടപ്പെടുത്തുന്നതിന് ജില്ലാ ജഡ്ജിയെ സ്‌പെഷല്‍ ഓഫിസറാക്കി ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വിവിധയിനത്തില്‍ ലഭിക്കുന്ന നികുതിപ്പണം ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് വിനിയോഗിക്കണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."