ബസ് സര്‍വിസ് നടത്തിയതിന് ജീവനക്കാര്‍ക്ക് നാട്ടുകാരുടെ നോട്ടുമാല
അഗളി: മതിയായ ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങികിടന്നിരുന്ന കെ.എസ്.ആര്.ടി.സി.ബസ് സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ നാട്ടുകാരുടെ വക ഉജ്വലസ്വീകരണം. പുലര്ച്ചെആറുമണിയോടെ ഷോളയൂരിലെത്തിയ കെ.എസ്.ആര്.ടി.സി ബസിനും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണ് ഊഷ്മള സ്വീകരണം നല്‍കിയത്. ബസ് ജീവനക്കാര്‍ക്ക് നോട്ട്മാലയിട്ട സ്വീകരിച്ചാനയിച്ചപ്പോള്‍ യാത്രക്കാര്‍ക്കെല്ലാം നാട്ടുകാരുടെ വകയായി ചെറു പഴം നല്‍കിയാണ് വരവേറ്റത്.
പുതിയ സര്‍വീസ് വൈകുന്നേരം 6.30 ന് കട്ടപ്പനയില്‍ നിന്ന് പുറപ്പെടുന്ന ബസ് പാലക്കാട് വഴി പുലര്‍ച്ചെ 3.40ന് മണ്ണാര്‍ക്കാട് എത്തിച്ചേരും. 5.20ന് ആനക്കട്ടിയിലെത്തി 5.40 ന് ഷോളയൂരില്‍ ഹാള്ട്ടാകുന്ന രീതിയിലാണ് ഷെഡ്യൂള്‍. ഉച്ചക്ക് 2.30ന് വീണ്ടും പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 1.40ന് കട്ടപ്പനയിലെത്തിച്ചേരും.
ഈ ബസ് സര്‍വീസ് ഓട്ടം തുടങ്ങുന്നതോടെ ദിനംപ്രതി മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ആദ്യ ബസ് സര്‍വീസെന്ന കെ.എസ്.ആര്.ടി.സി. പാല ഫാസ്റ്റ് പാസഞ്ചറിന്റെ നീണ്ട കാലത്തെ റെക്കോഡാണ് കട്ടപ്പന സര്‍വീസ് തകര്‍ക്കുന്നത്. താവളം സെഹിയോന്‍ കേന്ദ്രത്തിലേക്ക് എത്തുന്ന വിശ്വാസികള്‍ കൂടുതലും ഇടുക്കി, പത്തനംതിട്ട, കോട്ടയം പ്രദേശവാസികളായതിനാല്‍ അവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തിലാണ് പുതിയ ബസ് സര്‍വീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."