വെറ്റിലക്കൊടി കൃഷിയില്‍ വിജയം കൊയ്ത് പത്മരാജന്‍
കോടഞ്ചേരി: പത്തനംതിട്ടയില്‍ നിന്ന് 40 വര്‍ഷം മുന്‍പ് പാത്തിപ്പാറ എഴുപത്തിയെട്ടില്‍ കുടിയേറിയതാണ് തുമ്പൂര്‍തടത്തില്‍ പത്മരാജന്‍. കോടഞ്ചേരി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന മലയോര പ്രദേശമായ ഇവിടെ സൗകര്യങ്ങള്‍ കുറവായതിനാല്‍ മറ്റു കര്‍ഷകര്‍ ഇവിടം ഉപേക്ഷിച്ച് താഴ്‌വാരത്തേക്ക് ഇറങ്ങിപ്പോയപ്പോഴും ഇവിടത്തെ മണ്ണില്‍ കൃഷി വിളയിക്കാന്‍ തന്നെയായിരുന്നു പത്മരാജന്റെ താല്‍പര്യം. കാലിവളര്‍ത്തലാണ് ഇപ്പോള്‍ പ്രധാന വരുമാന മാര്‍ഗമെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ വെറ്റിലക്കൊടിക്കൃഷിയും ചെയ്തു വരുന്നു.
വെറ്റിലക്കൊടി കൃഷി ഇപ്പോള്‍ അപൂര്‍വമാണ് മലയോര മേഖലയില്‍. അക്കാരണം കൊണ്ട് തന്നെ അവരില്‍ നിന്ന് വ്യത്യസ്തനാവുകയാണ് പത്മരാജന്‍. 15 ദിവസം കൂടുന്തോറുമാണ് വിളവെടുപ്പ്. സമീപ പ്രദേശങ്ങളിലെ കടകളാണ് വെറ്റിലയുടെ ആവശ്യക്കാര്‍. അത് കൊണ്ട് മറ്റു വിപണന സാധ്യതകള്‍ തേടിപ്പോകേണ്ടി വരുന്നില്ല. ആട്ടിന്‍ കാഷ്ഠവും ചാണക സ്ലറിയുമാണ് വളമായി ഉപയോഗിക്കുന്നത്. കേരവള്ളിയും കമ്പിയും ഉപയോഗിച്ചു നിര്‍മിക്കുന്ന പന്തല്‍ മൂന്നു വര്‍ഷത്തോളം നില്‍ക്കാറുണ്ട്. അത് കഴിഞ്ഞാല്‍ പുതിയ കൊടി ഇടും.
കുരുമുളക് ചെടിയുടെ കുടുംബക്കാരിയാണ് വെറ്റില. ഔഷധ ഗുണത്തില്‍ മുന്‍പന്തിയിലാണ്. ഒപ്പം ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."