കനത്ത മഴയില്‍ കൊടുവള്ളിയിലും മുക്കത്തും നാശനഷ്ടം
കൊടുവള്ളി: കനത്ത മഴയെ തുടര്‍ന്ന് വീടുകളുടെ ചുറ്റുമതിലുകള്‍ തകര്‍ന്നു. പെരിയാംതോട് രാരോത്ത് ചാലില്‍ മാവുള്ളകണ്ടിയില് സത്യന്റ വീടിനു പിന്‍വശത്തെ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച ചുറ്റുമതിലും സമീപത്തെ പൂങ്കുന്നത്ത് സലീമിന്റെ വീടിന്റെ മുന്‍വശത്തെ ചുറ്റുമതിലുമാണു കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്ന് വീണത്.
കരിങ്കല്ല് കെട്ട് തകര്‍ന്ന് സമീപത്തെ വീടിന്റെ ചുറ്റുമതിലിലേക്കു വീഴുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മുക്കം: ഇന്നലെ രാവിലെ പെയ്ത കനത്ത മഴയില്‍ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി കാഞ്ഞിരത്തോട്ടം ശങ്കരന് നമ്പൂതിരിയുടെ വീടിനു സമീപത്തെ പാതയോരത്തെ കൂറ്റന്‍ കാഞ്ഞിരമരമാണു കടപുഴകി വീണത്. ഇതേതുടര്‍ന്ന് കാഞ്ഞിരമുഴി- തൊണ്ടിമ്മല്‍ കടവ് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
മരം വീണത് പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുക്കത്തുനിന്ന് ഫയര്‍ഫോഴ്സെത്തിയാണ് മരം നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."