മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ശ്രീകണ്ഠന് ഉജ്വല സ്വീകരണം
പാലക്കാട്: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്റെ ഇന്നലത്തെ പര്യടനം ആനമൂളിയില്‍ നിന്നാണ് ആരംഭിച്ചത്. ആനമൂളിയില്‍ വി.കെ ശ്രീകണ്ഠനെ ആദിവാസി സമൂഹം ഹാരമണിയിച്ച് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കാല്‍ നൂറ്റാണ്ട് കാലമായി പാലക്കാട് ഇടതുപക്ഷം വികസന മുരടിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളോ, തൊഴില്‍ സ്ഥാപനങ്ങളോ ഒന്നും തന്നെ കൊണ്ടുവരാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് എന്ന് എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാലക്കാട് ലോകസഭ മണ്ഡലം മണ്ണാര്‍ക്കാടിനോട് ചേര്‍ന്ന് വയനാടുമായി അതിര്‍ത്തി പങ്കിടുന്നതും, ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് അഭിമാനകരമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. അട്ടപ്പാടി അടക്കമുള്ള മണ്ണാര്‍ക്കാട്ടെ പ്രദേശങ്ങളെ അവഗണിച്ച ഇടതുപക്ഷത്തിനെതിരായി ജനങ്ങള്‍ വിധിയെഴുതണമെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. വിജയിച്ചു കഴിഞ്ഞാല്‍ മണ്ണാര്‍ക്കാട് സമഗ്ര വികസനം നടപ്പിലാക്കുമെന്ന് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ പറഞ്ഞു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയ്യര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള, ഡി.സി.സി സെക്രട്ടറിമ്മാരായ അഹമ്മദ് അഷ്‌റഫ് , പി.ആര്‍ സുരേഷ്, വി.വി ഷൗക്കത്തലി, റഷീദ് ആലായന്‍, പൊന്‍പാറ കോയക്കുട്ടി, എം.കെ സുബൈദ, സലീന,വട്ടോടി വേണുഗോപാല്‍, ടി.കെ മരക്കാര്‍, പൊതിയില്‍ ബാപ്പുട്ടി, കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, അഡ്വ.സിദ്ദീഖ്, ഫായിദ ബഷീര്‍, നൗഫല്‍ തങ്ങള്‍, ടി.കെ ഫൈസല്‍, എം. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."