'കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്ററെ പുറത്താക്കണം'
മാനന്തവാടി: മാനന്തവാടി നഗരസഭ സി.ഡി.എസിനെ പിരിച്ച് വിടാന്‍ ശ്രമിക്കുന്ന കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്ററെ പുറത്താക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.പി.എം ജില്ലാ നേതാവിന്റെ ബന്ധുവും യുവജന നേതാവിന്റെ ഭാര്യയുമാണ് നിലവിലെ ജില്ലാ കോഡിനേറ്റര്‍. കൂടികാഴ്ചയില്‍ യോഗ്യതയില്ലെന്ന് കണ്ടെത്തിയ ആളെ സി.പി.എം നേതാക്കളുടെ ബന്ധുവെന്ന പരിഗണനയിലാണ് ജില്ലാ കോഡിനേറ്ററായി നിയമിച്ചത്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടാണ് സി.ഡി.എസ് മുന്നോട്ട് പോകുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി സി.ഡി.എസ് ഒട്ടനവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനം രാഷ്ട്രിയ വല്‍ക്കരിച്ച് നശിപ്പിക്കാനാണ് നിലവിലെ കോഡിനേറ്റര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് മാനന്തവാടി സി.ഡി.എസ്സിനെതിരെയുള്ള ഗുഡാലോചന. കുടുംബശ്രീ പൊതുസഭ വിളിക്കണമെങ്കില്‍ ബൈലോ പ്രകാരം പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് പൊതുസഭ വിളിച്ച് ചേര്‍ക്കാനുള്ള കോര്‍ഡിനേറ്ററുടെ നടപടികള്‍ ശകതമായി നേരിടുമെന്നും ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിലെ മുഴുവന്‍ സ്ത്രീകളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബി.ഡി അരുണ്‍ കുമാര്‍, സ്റ്റെര്‍വിന്‍ സ്റ്റാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."