ലിനിയുടെ നേര്‍ച്ച പൂര്‍ത്തീകരിക്കാന്‍ അവര്‍ മുത്തപ്പ സന്നിധിയിലെത്തി
കണ്ണൂര്‍: നിപാ വൈറസിനു കീഴടങ്ങിയ നഴ്സ് ലിനിയുടെ പ്രാര്‍ഥന പൂര്‍ത്തീകരിക്കാന്‍ ഭര്‍ത്താവും കുടുംബവും പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിലെത്തി.
ലിനിയുടെ ഇളയമകന് സിദ്ധാര്‍ഥിന് പറശ്ശിനിക്കടവില്‍ ചോറൂണു നല്‍കുകയെന്ന പ്രാര്‍ഥന നിറവേറ്റാനാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ് കുടുംബത്തോടൊപ്പം എത്തിയത്.
മകന് പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ ചോറൂണും തുലാഭാരവും നല്‍കണമെന്ന് ലിനി ആശുപത്രിയില്‍ ചികിത്സയിലിരുന്നപ്പോള്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അതോടൊപ്പം അമ്മയുടെ പ്രാര്‍ഥനയുമുണ്ടായിരുന്നു. ഇക്കാര്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് സജീഷ് പറഞ്ഞു.
നിപാബാധിതരെ പരിചരിക്കവെ വൈറസ് ബാധയേറ്റ് മരിച്ച ലിനി സജീഷിന് ധര്‍മശാല വൈസ് മെന്‍സ് ക്ലബ് സംഘടിപ്പിച്ച ആദരവ് ഏറ്റുവാങ്ങിയ ശേഷമാണ് സജീഷിനൊപ്പം മക്കളായ ഋതുലും സിദ്ധാര്‍ഥും ലിനിയുടെ അമ്മ രാധ, ലിനിയുടെ സഹോദരി ലിജി എന്നിവര്‍ നാട്ടിലേക്കു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."