മണികണ്ഠന്‍ ആല്‍ത്തറ-ഉളവുക്കാട് ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്ന്
ചാരുംമൂട്: പന്തളം മണികണ്ഠന്‍ ആല്‍ത്തറ നൂറനാട് ഉളവുക്കാട് ബൈപാസ് യാഥാര്‍ത്ഥ്യമാക്കാന്‍ തടസം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളും ചില സ്വകാര്യവസ്തു ഉടമകളുമാണെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാലാണ് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ക്ക് ഇതിനോടു താല്‍പര്യകുറവെന്നാണ് ആക്ഷേപം. കുടശ്ശനാട് തിരുമണിമംഗലം ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കുടശ്ശനാടു മുരളിയുടെയും മറ്റു ഭാരവാഹികളുടേയും നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
കായംകുളം, ഭരണിക്കാവ്, ചാരുംമൂട് ഭാഗത്തു നിന്നും കോട്ടയം, എറണാകുളം ഭാഗത്തേക്ക് വേഗത്തില്‍ എത്തുവാന്‍ സഹായകരമായ ബൈപാസാണിത്. പ്രത്യേകിച്ച് തിരുവല്ല ,കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ വേഗത്തിലെത്തിക്കുവാനും കഴിയും. ആലപ്പുഴ പത്തനംതിട്ട ജില്ലകളെ കൂട്ടിയോജിപ്പിച്ചു കടന്നു പോകുന്ന നിര്‍ദ്ദിഷ്ട റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന കരിങ്ങാലി പുഞ്ചയുടെ മനോഹാരിത വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ അത് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഒരു മുതല്‍ക്കൂട്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."