മദ്റസാ വിദ്യാര്‍ഥിക്കു മര്‍ദനം: അക്രമികള്‍ക്കെതിരേ നടപടി വേണമെന്ന് എസ്.ബി.വി
കോഴിക്കോട്: മദ്റസയിലേക്കു പോകുകയായിരുന്ന മദ്റസാ വിദ്യാര്‍ഥിക്കു നേരെയുണ്ടായ ആക്രമണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊയിലാണ്ടി ബാഫഖി തങ്ങള്‍ സ്മാരക മദ്റസാ വിദ്യാര്‍ഥി മുഹമ്മദ് റാഷിദിനാണു കഴിഞ്ഞ ദിവസം അക്രമിസംഘത്തിന്റെ മര്‍ദനമേറ്റത്.
മതപഠനം തടസപ്പെടുത്തി ഉത്തരേന്ത്യന്‍ മോഡല്‍ അക്രമം നടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണു സംഭവത്തിനു പിറകില്‍. മദ്റസയിലേക്കു പോകുന്ന വിദ്യാര്‍ഥികളെ അക്രമിക്കുകയും പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവം ഗൗരവതരമാണെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി കൈകൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി, ട്രഷറര്‍ ഫുഹാദ് വെള്ളിമാട്കുന്ന് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."