തൊഴിലുറപ്പ് പദ്ധതിയില്‍ വീണ്ടും അഭിമാനനേട്ടവുമായി തൃക്കുന്നപ്പുഴ ഒമ്പതാം വാര്‍ഡ്
ഹരിപ്പാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വീണ്ടും അഭിമാനനേട്ടവുമായി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡ്. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ ലഭിച്ചത് ഈ വാര്‍ഡിലാണ്. 231 കുടുംബങ്ങള്‍ക്കാണ് 150 ദിവസം ലഭിച്ചത്.
പല സംസ്ഥാനങ്ങളിലും ഒരാള്‍ക്കു പോലും 150 ദിവസം തൊഴില്‍ ലഭിക്കാതിരുന്നപ്പോഴാണ് 231 കുടുംബങ്ങള്‍ക്ക് 150 ദിവസം നല്‍കി വാര്‍ഡ് മാതൃകയായത്. ആദ്യമായിട്ടാണ് പ്രളയബാധിത സംസ്ഥാനങ്ങളില്‍ 150 ദിവസത്തെ തൊഴില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 2 വര്‍ഷങ്ങളിലും തുടര്‍ച്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയതും ഈ വാര്‍ഡിലാണ്. കേരളത്തില്‍ ആകെ 26,961 കുടുംബങ്ങള്‍ക്കാണ് 150 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചത്. 39,543 കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ നല്‍കിയ ആന്ധ്രാപ്രദേശാണ് സംസ്ഥാനങ്ങളില്‍ ഒന്നാമത്. ആലപ്പുഴ ജില്ലയില്‍ 12,769 കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ ലഭിച്ചു.739 കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ നല്‍കിയ തൃക്കുന്നപ്പുഴയാണ് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്ത്, പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ എന്‍ജിനീയറുടെയും ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെയും വാര്‍ഡിലെ മേറ്റുമാരുടെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമമാണ് 9-ാം വാര്‍ഡിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയതെന്ന് വാര്‍ഡ് മെമ്പര്‍ സുധിലാല്‍ തൃക്കുന്നപ്പുഴ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."