വൃദ്ധയെ മകന്‍ ചവിട്ടിക്കൊന്ന സംഭവം; കൊലപാതകമെന്ന് തെളിഞ്ഞത് രഹസ്യാനേ്വഷണ സംഘത്തിന്റെ മികവ്
ചേര്‍ത്തല: അപകടത്തില്‍ പരുക്കേറ്റെന്ന വ്യാജേന ചികിത്സക്കു കൊണ്ടുവന്ന വൃദ്ധയുടെ മരണം കൊലപാതകമായത് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മികവെന്ന് വിവരം. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ നികര്‍ത്തില്‍ വീട്ടില്‍ സുകുമാരന്റെ ഭാര്യ കല്യാണി (75) യുടെ മരണമാണ് അന്വേഷണ മികവില്‍ കൊലപാതകമെന്ന് തെളിഞ്ഞത്.
ഇവരുടെ മകന്‍ സന്തോഷ് മദ്യലഹരിയില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് രക്തസ്രാവം മൂലമാണ് മരണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സമയോചിതമായ അന്വഷണത്തില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ വീണ് പരിക്കേറ്റു എന്ന് നാട്ടുകാരെ തെറ്റിധരിപ്പിച്ചാണ് പ്രതി സമീപവാസികളുടെ സഹായത്തോടെ ഞായറാഴ്ച കല്യാണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ഇവിടെ ഡോക്ടറുടെ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയും പ്രാഥമിക ചികിത്സയ്ക്കു ശേഷം വണ്ടാനം മെഡിക്കല്‍ക്കോളേജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിടുകയും ചെയ്തു. വഴിമദ്ധ്യേ കല്ല്യാണി മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേയ്ക്ക് തന്നെ മരണം സ്ഥിരീകരിക്കുവാന്‍ തിരികെ എത്തിച്ചു. സംഭവത്തില്‍ സംശയം തോന്നിയ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രഞ്ച് ഉദ്യോഗസ്ഥന്‍ ഈ സമയം കല്ല്യാണിയുടെ വീടിന്റെ പരിസരത്ത് എത്തുകയും വിശദമായി അന്വഷിക്കുകയും ചെയ്തു.
അന്വേഷണത്തില്‍ മകന്‍ സന്തോഷ്അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നതായി മനസിലാക്കുകയും മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് അമ്മയ്ക്ക് പരിക്കേറ്റതെന്നും അറിയാന്‍ കഴിഞ്ഞു. ഈ വിവരം സ്‌പെഷ്യന്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറുകയും ഇവരുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കല്യാണിയുടെ മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീടാണ് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് കൊലപാതകമെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."