പുതുജീവനായി പച്ചപ്പണിഞ്ഞ് മുളങ്കൂട്ടങ്ങള്‍
പനമരം: വ്യാപകമായി നശിച്ചിരുന്ന പനമരത്തെയും പരിസരത്തേയും മുളങ്കൂട്ടങ്ങള്‍ വീണ്ടും തളിര്‍ത്തു തുടങ്ങി.
12 വര്‍ഷത്തിലൊരിക്കല്‍ പുഷ്പിക്കുന്ന മുള പിന്നെ നശിച്ചുപോകുകയാണ് പതിവ്. ഈ പുഷ്പത്തില്‍ നിന്നുള്ള കായല്‍കൂമ്പു മുളയരി എന്നിവ വിലയേറിയ ഉല്‍പന്നമാണ്.
ആദിവാസികളുള്‍പ്പെടെ ഇത് ശേഖരിച്ച് കഞ്ഞിയും മുളയരി പായസവും കഴിക്കാറുണ്ട്. ഇവരുടെ ആരോഗ്യരഹസ്യങ്ങളിലൊന്ന് ഇത്തരം വിഭവങ്ങളാണ്. മുളയരി പായസം എല്ലാ മേളകളിലേയും ആകര്‍ഷണീയ വിഭവവുമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മുളകള്‍ വ്യാപകമായി പൂത്ത് നശിച്ച് പോയതിനാല്‍ ദേശാടനപക്ഷികള്‍ക്ക് കൂടൊരുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സംസ്ഥാനത്ത് തന്നെ പെരുംകൊക്ക് ഉള്‍പ്പെടെ വിവിധ ദേശാടന പക്ഷികള്‍ കൂട് കൂട്ടിയിരുന്നത് ഇവിടെയുള്ള വലിയ മുളങ്കൂട്ടങ്ങള്‍ക്ക് മുകളിലായിരുന്നു. മറ്റ് ക്ഷുദ്ര ജീവികള്‍ ഇവയെ ആക്രമിക്കാന്‍ കഴിയില്ല എന്നതാണ് മുളങ്കൂട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
ഇപ്പോള്‍ മുളകള്‍ പതിവ് പോലെ വീണ്ടും തളിര്‍ത്ത് വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത നിരവധി ആവശ്യങ്ങള്‍ക്ക് മുളയുല്‍പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു.
ഇന്ന് ഇതിന്റെ സ്ഥാനം ഇരുമ്പും സിമന്റും കൈയടക്കി. പനമരം വലിയ പുഴയുടെയും ചെറുപുഴയുടെയും ഓരത്താണ് കൂടുതലായും ഇവ വളരുന്നത്. മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും പുഴയോരം ഇടിയുന്നത് തടയാനുമുള്ള നല്ലൊരു ഉപാധികൂടിയാണ് മുളകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."