HOME
DETAILS
MAL
കോഴവാഗ്ദാനം: ദിനകരന് ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി
backup
April 22 2017 | 23:04 PM
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില അനുവദിച്ചുകിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത കേസില്‍ പാര്‍ട്ടി നേതാവായിരുന്ന ടി.ടി.വി ദിനകരനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഡല്‍ഹി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായ അദ്ദേഹം ഇടനിലക്കാരനായ സുകേഷിനൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥരെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുകേഷിനൊപ്പം ദിനകരെ ചോദ്യം ചെയ്യാനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."