HOME
DETAILS
MAL
മാവേലിക്കരയിലും ആലപ്പുഴയിലും ഒരാള്‍ വീതം പത്രിക നല്കി
backup
April 04 2019 | 06:04 AM
ആലപ്പുഴ: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഉഷ അശോകന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മുമ്പാകെ ഇന്നലെ നാമനിര്‍ദേശ പത്രിക നല്കി. കൂടാതെ ആലപ്പുഴയിലെ പി.ഡി.പി സ്ഥാനാര്‍ഥിയായി രാജേന്ദ്രനും ജില്ലാ കളക്ടര്‍ മുന്‍പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനം ഇന്നാണ്. ഇന്നു വൈകിട്ട് മൂന്നുവരെ പത്രിക നല്‍കാം. നാളെ രാവിലെ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. എട്ടിന് വൈകീട്ട് മൂന്നുവരെയാണ് പത്രികകള്‍ പിന്‍ലിക്കാനുള്ള സമയം.തുടര്‍ന്ന് മത്സരരംഗത്തുള്ളവര്‍ക്ക് വരണാധികാരി ചിഹ്നങ്ങള്‍ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."