HOME
DETAILS
MAL
വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
backup
July 09 2018 | 06:07 AM
കല്‍പ്പറ്റ: കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി.
മേലെ പുഴമുടി പനക്കല്‍ സുബ്രമണ്യന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്ന് വീണത്. സംരക്ഷണ ഭിത്തി തകര്‍ന്നതോടെ വീട് അപകടാവസ്ഥയിലാണ്. തകര്‍ന്ന ഭാഗത്ത് നിന്ന് ഒരു മീറ്റര്‍ മാത്രം മാറിയാണ് വീടുള്ളത്.
വീട് ഏത് സമയവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ആറ് മീറ്റര്‍ ഉയരവും പത്ത് മീറ്റര്‍ വീതിയുമുള്ള മതിലാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സുബ്രഹ്മണ്യന് മതില് നിര്‍മിച്ചത്. അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ വില്ലേജ് ഓഫിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."