HOME
DETAILS

നയം വ്യക്തമാക്കി നേതാക്കള്‍ ആലപ്പുഴയില്‍ കരകയറാന്‍ ദേശീയം മുതല്‍ പ്രാദേശികം വരെ

  
backup
April 04 2019 | 06:04 AM

%e0%b4%a8%e0%b4%af%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടം അത്യാവേശത്തിലായി. കണ്‍വന്‍ഷനുകള്‍ ബൂത്ത്തലം വരെ പൂര്‍ത്തിയാക്കി മണ്ഡലതല പര്യടനത്തിന്റേ തിരക്കിലാണ് മുന്നണി സ്ഥാനാര്‍ഥികളായ എ.എം ആരിഫ് (എല്‍.ഡി.എഫ്), ഷാനിമോള്‍ ഉസ്മാന്‍ (യു.ഡി.എഫ്), കെ.എസ് രാധാകൃഷ്ണന്‍ (എന്‍.ഡി.എ) എന്നിവര്‍. ദേശീയ രാഷ്ട്രീയം മുതല്‍ പ്രാദേശിക വിഷയങ്ങള്‍ വരെ പ്രചാരണ രംഗത്ത് ചര്‍ച്ചയാക്കുമെന്നാണ് ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയില്‍ നേതാക്കള്‍ വ്യക്തമാക്കിയത്.

എം.ലിജു  (ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്)

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ അജന്‍ഡ കൃത്യമാണ്. മോദി സര്‍ക്കാര്‍ തകര്‍ത്ത ഇന്ത്യയെ തിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന, സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ.
സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ചുരുങ്ങിയ സീറ്റുകള്‍ കൊണ്ട് ബി.ജെ.പിയെ തടയാനാകില്ല. പ്രളയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. ഭരണാധികാരികളുടെ ധാര്‍ഷ്ട്യവും സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധതയും തിരിച്ചടി നേരിടും. ബി.ജെ.പി വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി. രാഹുല്‍ ഗാന്ധി വടക്കേ ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസത്തിനെതിരേയും,വയനാട്ടില്‍ രാഷ്ട്രീയ ഫാഷിസത്തിനെതിരെയുമാണ് മത്സരിക്കുന്നത്.
പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍ എത്തും. നേട്ടങ്ങളുടെ പേരില്‍ വോട്ട് തേടാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. രാഹുല്‍ ഗാന്ധിയുടെ സൈന്യം കോണ്‍ഗ്രസാണ്. പിന്തിരിഞ്ഞു വെടി വയ്ക്കുന്നു എന്നു പറയുകയാണെങ്കില്‍ എല്‍.ഡി.എഫ് മത്സരരംഗത്ത് നിന്നും പിന്മാറണം. കഴിഞ്ഞ പത്ത് വര്‍ഷക്കാലം കെ.സി വേണുഗോപാല്‍ എം.പി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെയ്ക്കും.


സി.ബി ചന്ദ്രബാബു  (സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം)


രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായി കഴിയാന്‍ സാധിക്കണം. മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനു പിന്തുണ തേടിയാണ് പോരാട്ടം.
ആലപ്പുഴയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ എത്തിക്കുന്ന രീതിയിലുള്ള പ്രതിനിധി ഉണ്ടാകാന്‍ ലക്ഷ്യം. പലപ്പോഴും അതുണ്ടായിട്ടില്ല. പ്രളയ കാലത്ത് പ്രതിസന്ധികളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. പാര്‍ലമെന്റിലെ എണ്ണം മാത്രമല്ല, ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതില്‍ ഇടതുപക്ഷത്തിനു പ്രധാന പങ്കുണ്ട്. പ്രത്യയശാസ്ത്രത്തെ കീഴ്‌പ്പെടുത്താനാകില്ല. തെക്കേ ഇന്ത്യയോട് രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴാണോ സ്‌നേഹം. അത് തെരഞ്ഞെടുപ്പ് ന്യായം മാത്രം. സെല്‍ഫ് ഗോളടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആലപ്പുഴ ബൈപാസ് പകുതി ചിലവ് സംസ്ഥാനമാണ് വഹിക്കുന്നത്. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണം.
അതില്‍ രാഷട്രീയ താല്‍പ്പര്യം കടന്നു വന്നു. കോണ്‍ഗ്രസ് അറിയാതെ പെട്ടു. ബി.ജെ.പിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നിയമനിര്‍മാണം നടത്തണം. സുപ്രീംകോടതി ഉത്തരവ് അടക്കം വിഷയങ്ങളില്‍ ഉറച്ച നിലപാടില്‍ നില്‍ക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്.

കെ. സോമന്‍ (ബി.ജെ.പി ജില്ലാ പ്രസിഡന്റ്)

കുടുംബാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ അധികാരത്തില്‍ എത്തിയ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം. യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍ പക്ഷികള്‍. ആലപ്പുഴ ബൈപാസ് ആരംഭിച്ചത് മോദി സര്‍ക്കാരിന്റെ കാലത്ത്.
വൈകുന്നതിന് കാരണം പൊതുമരാമത്ത് മന്ത്രി. രാജ്യം സാമ്പത്തിക ശക്തിയായി വളര്‍ന്നു. ബി.ജെ.പി പാവങ്ങളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. വിശ്വാസത്തിന്റെ പ്രശ്‌നം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കും. ഒരു നാടിന്റെ പ്രത്യേകതയാണ് വിശ്വാസവും ആചാരവും.
ശബരിമലയുടെ പേരില്‍ അനുഭവിച്ച വേദനകള്‍ സമൂഹത്തിനു മുന്നില്‍ അറിയിക്കും. ആലപ്പുഴയിലെ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ എം.പി പരാജയപ്പെട്ടു. വികസനത്തില്‍ രാഷ്ട്രീയമില്ല. കെ.എസ്.ഡി.പിക്ക് സഹായം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago