തരിശായി കിടന്ന വയലില്‍ കൃഷിയിറക്കി കലാകായികവേദി പ്രവര്‍ത്തകര്‍ മാതൃകയായി
കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി തരിശായി കിടന്ന വയലില്‍ കൃഷിയിറക്കി കലാകായികവേദി പ്രവര്‍ത്തകര്‍ മാതൃകയായി. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയംപാറ പൊള്ളക്കടയിലാണ് ആയംപാറ വിഷ്ണു കലാകായികവേദി പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്.
മൂന്നുവിള കൃഷിചെയ്തിരുന്ന പാടം വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട കലാകായികവേദി പ്രവര്‍ത്തകരാണു കൃഷിയിറക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇവര്‍ ഇതിനു മുമ്പെ ജൈവ പച്ചക്കറിയിലും മാതൃകാപരമായപ്രവര്‍ത്തനം നടത്തിയിരുന്നു. ആയംപാറ ശ്രീവിഷ്ണു ക്ഷേത്ര പരിസരത്തും കപ്പണക്കാലും ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു.
ഇത്തവണത്തെ വിളവെടുത്തതിനു ശേഷം പുഞ്ച കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണിവര്‍. തരിശിട്ട നിലത്ത് ഇവര്‍ കൃഷിയിറക്കാന്‍ തുടങ്ങിയതോടെ സമീപത്തെ വയലുകളിലും അവരവര്‍ തന്നെ കൃഷി ഇറക്കാന്‍ തുടങ്ങിയത് നല്ല സൂചനയാണന്ന് കലാകായികവേദി പ്രവര്‍ത്തകര്‍ പറയുന്നു
ഞാറുനടല്‍ ചടങ്ങ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ നിര്‍വഹിച്ചു. മോഹനന്‍ കുണ്ടൂര്‍, കണ്ണാലയന്‍ നാരായണന്‍, എം വേലായുധന്‍, രാഘവന്‍ ഉരുളന്‍കോടി, ബാലകൃഷ്ണന്‍ പൊള്ളക്കട, സബീഷ്, ഓമന വിജയന്‍ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."