അശാസ്ത്രീയമായ കല്‍വര്‍ട്ട് നിര്‍മാണം; വയലില്‍ വെള്ളമിറങ്ങി
മാനന്തവാടി: റോഡ് നിര്‍മാണത്തിന്റെ ഭാഗമായി അശാസ്ത്രയാമായി കല്‍വര്‍ട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിന്നുള്‍പ്പെടെ വയലിലേക്ക് വെള്ളമിറങ്ങി കൃഷി ചെയ്യാനാകാതെ ദുരിതത്തിലായി കര്‍ഷകന്‍.
കനത്ത മഴയെ തുടര്‍ന്ന് എടപ്പടി പുതുശ്ശേരിയത്ത് വീട്ടില്‍ ബേബി മാത്യുവിന്റെ 500ഓളം വാഴ കന്നുകളാണ് വെള്ളത്തില്‍ മുങ്ങി നശിച്ചത്. 50 വര്‍ഷമായി കൃഷി ചെയ്ത് വരുന്ന ബേബി വയലില്‍ മഴയില്‍ വെള്ളം കയറുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെല്‍ കൃഷി ഉപേക്ഷിച്ച് വാഴ കൃഷിയാണ് ചെയ്ത് പോരുന്നത്. എന്നാല്‍ ഒണ്ടയങ്ങാടി എടപ്പടി റോഡ് നിര്‍മാണത്തിനോടനുബന്ധിച്ച് നിര്‍മിച്ച ഓവ് ചാലും കല്‍വര്‍ട്ടുമാണ് ഇയാള്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്.
റോഡിന്റെ അരികില്‍ പുതുതായി നിര്‍മിച്ച ചാലിലൂടെ മലയില്‍ നിന്ന് വരുന്ന മഴവെള്ളം മുഴുവനായി കൃഷിയിടത്തിലേക്കാണ് ഒഴുകി വരുന്നത്. ഈ സാഹചര്യത്തില്‍ ബേബിയുടെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമായ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.
കൂടാതെ വയലിനോട് ചേര്‍ന്ന് താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ നിന്നുള്ള മലിന ജലവും കക്കൂസ് മാലിന്യവും കൃഷിയിടത്തിലേക്ക് ഒഴുകിയെത്തുന്നത് ദുരിതമായി മാറുകയാണ്. റോഡിന്റെ ഒരു വശത്ത് ഓവുചാലുകളില്ല.
മറുഭാഗത്തെ ഓവുചാലില്‍ നിന്നുള്ള വെള്ളമാണ് കാലവര്‍ഷത്തില്‍ ഒന്നര ഏക്കര്‍ വയലിലേക്ക് ഒഴുകിയെത്തുന്നത്. ചെറിയ മഴ പെയ്താല്‍ പോലും കൃഷിയിടം വെള്ളത്തിനടിയിലാകുന്ന സ്ഥിതിയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നാണ് ബേബിയുടെ ആവശ്യം.
ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ പാരമ്പര്യ കര്‍ഷകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."