മലയിടിച്ച് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
മൂവാറ്റുപുഴ: ചാരപ്പാട് മലയിടിച്ച് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ആറോടെ ചാരപാട് മലയിടിക്കാനെത്തിയവരെയാണ് നാട്ടുകാര്‍ തടഞ്ഞത്. പായിപ്ര പഞ്ചായത്തിലെ 13ാം വാര്‍ഡിലെ ചാരപ്പാട് മലയാണ് ഭൂമാഫിയ സംഘം ഇടിച്ചു നിരത്താന്‍ ആരംഭിച്ചത്. മൈനിങ്് ആന്റ് ജിയോളജിയുടെ പാസ് ഉണ്ടെന്ന വ്യാജേനയാണ് മല തുരന്ന് കൊണ്ടു പോകുന്നത്. ഒരാഴ്ച മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ തൃക്കളത്തൂര്‍ ചാരപ്പാട്ട് റോഡിന്റെ ഓട നികത്തിയാണ് 45 ടോറസ് ടിപ്പറുകളും വലിയ ഹിറ്റാച്ചിയും ഉപയോഗിച്ച് മലയിടിച്ച് മണ്ണ്കടത്തുന്നതിനുള്ള നീക്കം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ സംഘത്തെ തടയുകയായിരുന്നു. തടയാനെത്തിയ നാട്ടുകാരെ ഭീക്ഷണിപ്പെടുത്തുവാനും ആക്രമിക്കുവാനും ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. വിവരം അറിഞ്ഞെത്തിയ പൊലിസ് സംഘം മണ്ണു മാഫിയക്ക് ഒത്താശചെയ്തു കൊടുക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പായിപ്രയേയും പള്ളിച്ചിറങ്ങരയേയും വേര്‍തിരിക്കുന്ന മലയാണ് ചാരപ്പാട് മല. മലയുടെ അടിവാരത്തുകൂടി തൃക്കളത്തൂര്‍ കാവും പടിയിലേക്ക് എത്തിചേരുന്ന റോഡിന് ഇരുവസവും പട്ടിക ജാതി കുടുംബങ്ങള്‍ താമസിക്കുന്ന ചാരപ്പാട് കോളനിയാണ്. ഭൂ ഉടമയുടെ ഒത്താശയോടെ കൃഷിചെയ്യാനെന്ന വ്യാജേനയാണ് നിയമ വിരുദ്ധമായി ചാരപ്പാട് മലയിടിക്കുന്നത്. ചാരപ്പാട് , പ്ലാച്ചേരി മലകളുടെ അടിവാരമാണ് പായിപ്ര ,മാനാറി ,തൃക്കളത്തൂര്‍, ചാരപ്പാട് കോളനി, പള്ളിച്ചിറങ്ങര തുടങ്ങിയ പ്രദേശങ്ങള്‍ . ഈ മലകള്‍ ഭൂമാഫിയ കൈവശപ്പെടുത്തി ഇടിച്ചുനിരത്തിയാല്‍ പായിപ്ര ,മാനാറി ,തൃക്കളത്തൂര്‍, ചാരപ്പാട് കോളനി, പള്ളിച്ചിറങ്ങര പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് തകരുന്നത്. ഭൂമിയുടെ ആവാസ വ്യവസ്ഥയെതന്നെ മാറ്റിമറുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വിദഗ്ധര്‍ പറയുന്നു.
ശക്തിയായി വീശിയടിക്കുന്ന കാറ്റില്‍ നിന്നും പ്രദേശത്തെ രക്ഷിക്കുന്ന മലകളില്‍ അപൂര്‍വ്വയിനും മരുന്നുചെടികളും, അപൂര്‍വ്വയിനം മരങ്ങളുമുള്‍പ്പടെ ജൈവ വൈവിധ്യമായ പ്രദേശമാണിത്. എല്ലാവരും തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മനസിലാക്കിയാണ് ഭൂമാഫിയ മലയിടിക്കുവാനെത്തിയത്. വിവിരമറിഞ്ഞെത്തിയ നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവിലപോലും കല്‍പിക്കാതെ തങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടു കൂടിയാണ് ചാരപ്പാടുമല തുരക്കുന്നതെന്ന് ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കൈകൊണ്ടത്. സ്ഥലത്തെത്തിയ പൊലിസ് കാഴ്ചക്കാരെ പോലെ നോക്കി നിന്ന് ഭൂമാഫിയക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."