HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍
backup
July 03 2020 | 01:07 AM
തിരുവനന്തപുരം: വാടകയ്‌ക്കെടുത്ത് സര്‍വിസ് നടത്തുന്ന പത്ത് ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തിലെന്ന് കെ.എസ്.ആര്‍.ടി.സി. ഒരു ദിവസം ശരാശരി 7,200 രൂപയ്ക്ക് അടുത്താണ് നഷ്ടം. അതിനിടയിലാണ് 3,000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
മഹാവോയേജ് കമ്പനിയില്‍ നിന്നാണ് പത്ത് ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തത്. 400 കിലോമീറ്ററും അതില്‍ അധികവും ഓടിക്കുകയാണെങ്കില്‍ 43.20 രൂപ വീതം കിലോമീറ്ററിന് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ.
കൊവിഡ് വ്യാപനത്തോടെ ഇലക്ട്രിക് ബസ് സര്‍വിസും നിര്‍ത്തുകയുണ്ടായി. സര്‍വിസ് നടത്തിയാല്‍ മാത്രം വാടകയെന്ന വ്യവസ്ഥയായതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് അത് ബാധ്യതയായിട്ടില്ല. എ.സി ബസുകള്‍ ആയതിനാല്‍ ഇനിയും സര്‍വിസിന് നടത്താനായിട്ടില്ല. അതിനാല്‍ ഈ ബസുകളുടെ സൈഡ് വിന്‍ഡോകള്‍ പുതുക്കിപ്പണിയുന്ന ജോലികളാണ് കമ്പനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയായാല്‍ എ.സി ഇല്ലാതെ ഈ ബസുകളുടെ സര്‍വിസ് ആരംഭിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."