HOME
DETAILS

കരിപ്പൂരില്‍ നവീകരിച്ച  ടാക്‌സി-വേ പ്രവര്‍ത്തനക്ഷമമായി

  
backup
July 03 2020 | 01:07 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
 
 
വലിയ വിമാനങ്ങള്‍ക്ക് സുഗമമായി പാര്‍ക്കിങ് ബേയിലെത്താം 
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയോട് ചേര്‍ന്ന് നവീകരിച്ച ടാക്‌സി-വേ പ്രവര്‍ത്തനക്ഷമമായി. 
വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് പാര്‍ക്കിങ് ബേയിലേക്ക് പ്രവേശിക്കുന്ന  ടാക്‌സിവേ വീതികൂട്ടിയാണ് നവീകരിച്ചത്. 
 ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അടക്കം സുഗമമായി റണ്‍വേയിലേക്ക് പ്രവേശിക്കുകയും തിരിക്കുകയും ചെയ്യാം.  കഴിഞ്ഞ നവംബറിലാണ് ടാക്‌സി വേ നവീകരണം തുടങ്ങിയത്. 
എയര്‍ഇന്ത്യയുടെ ജംബോ സര്‍വിസ് അടക്കം ആരംഭിച്ചതിന്റെ ഭാഗമായാണ് ടാക്‌സി വേ വീതി കൂട്ടാന്‍ തീരുമാനിച്ചത്.ഇതിനായി റണ്‍വേയില്‍ നേരത്തെ  പകല്‍ രണ്ട് മണിക്കൂര്‍  നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
  കൊവിഡിനെത്തുടര്‍ന്ന് വിമാനസര്‍വിസുകള്‍ നിര്‍ത്തിയ സമയം പ്രയോജനപ്പെടുത്തിയാണ് നവീകരണ പ്രവൃത്തി വേഗത്തില്‍ നടത്തിയത്.  4.23 കോടി രൂപ ചെലവഴിച്ചാണ് ഇത് പൂര്‍ത്തിയാക്കിയത്.  
ആദ്യ ഘട്ടത്തിലെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ അഞ്ച് മാസം എടുത്തിരുന്നുവെങ്കിലും വിമാന സര്‍വിസുകളില്ലാത്ത സമയത്ത് ശേഷിക്കുന്ന ഭാഗം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനായി.
 കോഡ് സി, ഡി ശ്രേണിയിലുള്ള ചെറിയ വിമാനങ്ങള്‍ക്ക് അനുസൃതമായ രീതിയിലായിരുന്നു നേരത്തെ കരിപ്പൂരിലെ ടാക്‌സിവേ. റണ്‍വേയില്‍ നിന്നും ടാക്‌സിവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവായതിനാല്‍ വിമാനങ്ങള്‍ തിരിക്കാന്‍ ഏറെ പ്രയാസമായിരുന്നു. 
പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതോടെ വലിയ വിമാനങ്ങള്‍ക്കും സാധാരണ രീതിയില്‍ പ്രവേശിക്കുന്നതിന് സാധിക്കും.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശപ്രകാരമാണ് ടാക്‌സിവേ നവീകരിച്ചത്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago