പി. രാജീവിനു വേണ്ടി മൊബൈല്‍ ആപ്പുമായി ടെക്കികള്‍
കൊച്ചി: പി. രാജീവിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സഹയാത്രികരായ യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ പി. രാജീവ് എന്ന പേരിലുള്ള ആപ്പ് ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ ജി. വിജയരാഘവന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പുറത്തിറക്കി.
സാങ്കേതിക വിദ്യയെ സാമൂഹിക വികാസത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് മൊബൈല്‍ അപ്ലിക്കേഷന് പിന്നിലുള്ളതെന്ന് കലൂര്‍ ലെനിന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പി. രാജീവ് പറഞ്ഞു. പുതിയ തലമുറയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാനും അവരുമായി ആശയവിനിമയം നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യവും ആപ്പില്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി. രാജീവ് പറഞ്ഞു.
വിനീത് ചന്ദ്രന്‍, സുവിന്‍ദാസ്, കിരണ്‍ എം.ആര്‍, ആഷിക് ശ്രീനിവാസന്‍, ശരത് കുമാര്‍, സജിന്‍ അബ്ദുസമദ് എന്നിവരാണ് മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോം ഐ.ടി എന്ന ടെക്കി കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് ആഷിക് ശ്രീനിവാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."