പനമരം ചെറിയപാലത്തില്‍ വിള്ളല്‍
പനമരം: കനത്ത മഴയെ തുടര്‍ന്ന് പനമരം ചെറുപുഴയില്‍ ഒഴുക്ക് ശക്തമായതോടെ ചെറു പാലത്തിലൂടെയുള്ള യാത്രയില്‍ അപകടം പതിയിരിക്കുന്നു.
പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ലാബുകളില്‍ വിള്ളല്‍ രൂപപ്പെട്ടതാണ് അപായ സാധ്യത ഇരട്ടിപ്പിക്കുന്നത്. പനമരം ചെറിയപാലം അപകടസൂചന ബോര്‍ഡ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഭാരം കൂടിയ വാഹനങ്ങള്‍ പാലത്തിലൂടെ കടന്ന് പോകുന്നത് നിരോധിച്ചത്. ഒരോ ദിവസവും പാലത്തിന്റെ സ്ഥിതി പരിതാപവസ്ഥയിലേക്ക് നീങ്ങുന്നതാണ് നിലവിലെ അവസ്ഥ. പാലത്തിനടയില്‍ മൂന്ന് തൂണുകളാണുള്ളത്. ഇതില്‍ രണ്ട് തൂണുകള്‍ക്ക് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുഴയുടെ അടിഭാഗത്തെ പാറയ്ക്ക് മുകളിലാണ് തൂണുകള്‍ സ്ഥാപിച്ചത്. ശക്തമായ ഒഴുക്കില്‍ തൂണിനും പാറക്കുമിടയില് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തണുകള്ക്ക് ഭലക്ഷയം സംഭവിക്കാനും സാധ്യയേറെയാണ്.
മുകളില്‍ സ്ലാബുകളില്‍ വിടവുണ്ടായതോടെ പാലത്തിന്റെ തൂണുകള്‍ക്ക് ഇളക്കം തട്ടിയതായി വ്യക്തമാക്കുന്നു. നിറയെ ആളുകളുമായി ബസുകളും മാറ്റുംപാലത്തിലൂടെ കടന്ന് പോകാതിരിക്കാനുള്ള യാതൊരു വിധ നടപ്പടിയും ബന്ധപ്പെട്ടവര്‍ ഇതുവരെയും കൈകൊണ്ടിട്ടില്ലന്നാണ് നാട്ടുകാരുടെ പരാതി.
എത്രയും വേഗത്തില്‍ പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."