HOME
DETAILS
MAL
പാര്‍ത്തീനിയം ചെടികള്‍ പിഴുതാമാറ്റാന്‍ ആദിവാസികള്‍ക്ക് നിര്‍ദേശം
backup
July 09 2018 | 06:07 AM
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തില്‍ ദൃതഗതിയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ത്തീനിയം എന്ന വിഷച്ചെടികള്‍ പറിച്ചു നശിപ്പിക്കാന്‍ ആദിവാസികള്‍ക്ക് വനം വകുപ്പ് അവസരമൊരുക്കി.
മുതുമല കടുവാ സങ്കേതത്തില്‍ ഏകദേശം 140 ഏക്കര്‍ സ്ഥലത്ത് പാര്‍ത്തീനിയം ചെടികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. ഈ ചെടി വിഷം പുറത്തുവിടുന്നതിനു പുറമെ മറ്റു ചെടികളെ വളരാനും അനുവദിക്കുകയില്ല. ഈ ചെടി പടര്‍ന്നതോടെ വന്യമൃഗങ്ങളുടെ മേച്ചില്‍പുറങ്ങളും ഇല്ലാതായി. ഇതിനെ തുടര്‍ന്നാണ്് ചെടികളെ വേരോടെ പറിച്ചെടുത്ത് നശിപ്പിക്കാന്‍ വനം വകുപ്പ് ആദിവാസി കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."