നിയമ ലംഘനം: റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി
റിയാദ്: റിക്രൂട്ട്മെന്റ് മേഖലയിലെ നിയമലംഘനം കണ്ടെണ്ടത്തിയതിനെ തുടര്‍ന്ന് ഏതാനും കമ്പനികളുടെ ലൈസന്‍സ് സഊദി റദ്ദാക്കി. മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ എട്ട് കമ്പനികളുടെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.
ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശികളെ റിക്രൂട്ട് ചെയ്യുന്ന രീതി, അവരുമായുള്ള തൊഴില്‍ കരാര്‍, തൊഴിലുടമകള്‍ക്ക് കൈമാറുന്ന രീതി, ആനുകൂല്യങ്ങള്‍ തുടങ്ങി പല രംഗങ്ങളിലും വീഴ്ച വരുത്തിയതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
രണ്ടണ്ട് റിക്രൂട്ടിങ് കമ്പനികളുടെ ബാങ്ക് ഗ്യാരന്ഡണ്ടിയും മന്ത്രാലയം പിന്‍വലിച്ചു. വീഴ്ചകള്‍ പരിഹരിക്കാന്‍ കമ്പനികള്‍ക്ക് രണ്ടണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കമ്പനികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടും.
കരാര്‍ കമ്പനികളും തൊഴില്‍ മന്ത്രാലയവും കൈകോര്‍ക്കുന്നത് ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണംചെയ്യുമെന്ന് തൊഴില്‍മന്ത്രി അഭിപ്രായപ്പെട്ടു. കരാര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം തൊഴില്‍ മന്ത്രാലയവും കരാര്‍ മേഖലയും കൈകോര്‍ത്താല്‍ അത് ദേശീയ സമ്പദ് വ്യവസ്ഥക്ക് മുതല്‍കൂട്ടാകുമെന്ന് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."