HOME
DETAILS
MAL
നിയമം വെള്ളാപ്പള്ളിക്കും ബാധകം: സുധീരന്
backup
July 03 2020 | 01:07 AM
തിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതാവ് കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നിയമം വെള്ളാപ്പള്ളിക്കും ബാധകമാണെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു.
വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണ് തന്നെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മഹേശന്റെ കുറിപ്പുകള്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ തലപ്പത്തിരുന്ന് ഗുരുവചനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ഭരണകൂടങ്ങളെ സ്വാധിനിച്ച് തന്റെകാര്യം നേടുകയും ചെയ്തുവരുന്ന വെള്ളാപ്പള്ളിക്കെതിരേ വന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെയും സംസ്ഥാന പൊലിസിന്റെയും നടപടികളൊക്കെ മുങ്ങിപ്പോകുകയാണ്.
സംസ്ഥാന പൊലിസിലെ പല ഉന്നത ഉദ്യോഗസ്ഥരും വെള്ളാപ്പള്ളിയുടെ സ്വാധീനവലയത്തിലാണെന്ന് ആക്ഷേപമുണ്ടെന്നും സുധീരന് കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."