ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പാലിക്കണം
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷനായി. പരമാവധി 60,000 രൂപയാണു സ്ഥാനാര്‍ഥിക്കു പ്രചരണത്തിനായി ഉപയോഗിക്കാവുന്ന തുക. സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.
തെരഞ്ഞെടുപ്പു പ്രചരണ സാമഗ്രികള്‍ പൊതു സ്ഥലങ്ങളില്‍ വെക്കരുത്. ബൂത്തുകളിലും ബൂത്ത് ഏജന്റുമാര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളായ എന്‍ ബാബുരാജ്, എ മൊയ്തീന്‍ കുഞ്ഞി, ഷാനവാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പി.കെ ഫൈസല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ ദേവയാനി, ഡിവൈ.എസ്.പി പി തമ്പാന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ജോര്‍ജ് കുട്ടി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."