HOME
DETAILS
MAL
മുംബൈയില്‍ മഴ കനത്തു; റോഡ്, റെയില്‍ ഗതാഗതം താറുമാറായി; സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി
backup
July 09 2018 | 06:07 AM
മുംബൈ: കനത്ത മഴ മുംബൈയില്‍ ജനജീവിതത്തെ ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയില്‍ നഗരത്തില്‍ അസാധാരണമായ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്.
അടുത്ത 48 മണിക്കൂറില്‍ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. റോഡ്, റെയില്‍ ഗതാഗതം താറുമാറായി.
കിങ്സ് സര്‍ക്കിള്‍ റെയില്‍വേ സ്റ്റേഷന്, സുമന് നഗര്‍, കാജുപട എന്നിവിടങ്ങളില്‍ വെള്ളം കയറി. താനെ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ഉയരത്തിലാണ് വെള്ളക്കെട്ട്.
അതിനിടെ റോഡിലെ ഗര്‍ത്തത്തില്‍ വീണ ബൈക്ക് യാത്രക്കാരി പിറകെ വന്ന ബസ് കയറി മരിച്ചു. സ്കൂള്‍ ജീവനക്കാരിയായ മനീഷ ഭോയര്‍ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."