HOME
DETAILS
MAL
ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ തടഞ്ഞു
backup
April 22 2017 | 23:04 PM
വടകര: ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ നടപടികള്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ നാദാപുരം റോഡില്‍ തടഞ്ഞു. പാതവികസനത്തിന്റെ ഭാഗമായി നഷ്ടം നേരിടുന്നവരുടെ വീടുകളിലും കടകളിലും നടത്തിയ സര്‍വേയാണ് ഇന്നലെ രാവിലെ 11ഓടെ തടഞ്ഞത്. ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം മംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയ്ക്കോ എന്ന കമ്പനിയുടെ ആറംഗ സംഘമാണ് സര്‍വേക്കെത്തിയത്. ദേശീയപാത സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട സര്‍വേ അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ചോമ്പാല പൊലിസ് സമരക്കാരെ നീക്കം ചെയ്തു. തുടര്‍ന്ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.കെ കുഞ്ഞിരാമന്, കെ. കുഞ്ഞിരാമന്, പ്രദീപ് ചോമ്പാല, പി.കെ നാണു, എ.ടി മഹേഷ്, ടി.പി സൗമിനി, പി. സുരേഷ്, വി.കെ ഭാസ്കരന്, മൊയ്തു അഴിയൂര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."