ഏറാമലയില്‍ പൊലിസ് റെയ്ഡ്; ഒന്നും കണ്ടെത്താനായില്ല
എടച്ചേരി: സ്ഫോടകവസ്തുക്കള്‍, മാരകായുധങ്ങള്‍ എന്നിവ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറാമല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല.
ബോംബ് സ്ക്വാഡും പൊലിസ് നായയുമുള്പ്പെട്ട തിരച്ചിലിനു എടച്ചേരി എസ്.ഐ യൂസഫ് നടുത്തറമ്മല്‍ നേതൃത്വം നല്കി. ഏറാമലയിലെ ആദിയൂര്, തുരുത്തി, കൈക്കണ്ടം ഭാഗങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞദിവസം രാവിലെ എട്ടിന് തുടങ്ങിയ തിരച്ചില്‍ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ഈ ഭാഗങ്ങളില്‍ സാമൂഹ്യദ്രോഹികളുടെ ശല്യം നേരത്തെ നിലനിന്നിരുന്നു. കൂടാതെ മേഖലയില്‍ നിന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കഞ്ചാവു ചെടികള്‍ പൊലിസ് പിടിച്ചെടുത്തിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ചെറിയ സ്ഫോടനവും ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. എടച്ചേരി പഞ്ചായത്തിന്റെ അതിര്‍ത്തിയായ തുരുത്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരു വിഭാഗം രാഷ്ട്രീയ പാര്ട്ടിക്കാര് തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നിലനിന്നിരുന്നു.
എസ്.ഐ യൂസഫിനൊപ്പം സിവില്‍ പൊലിസുകാരായ ബിനീഷ്, ബാബു, ബിജീഷ്, രമേശ് ബാബു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."