പാചകതൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരാക്കണം
കണ്ണൂര്‍: സ്കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നു സ്കൂള്‍ പാചക തൊഴിലാളി യൂനിയന്‍ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
250 വിദ്യാര്‍ഥിക്ക് ഒന്ന് എന്ന നിലയില്‍ തൊഴിലാളികളെ നിശ്ചയിക്കുക, മിനിമം വേതനം 18,000 രൂപായാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പാചക തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം പി.ടി.എയില്‍ നിന്ന് ഒഴിവാക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. സ്കൂള്‍ പാചക തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. ലീല അധ്യക്ഷയായി.
എം. സുരേന്ദ്രന്, സി. രവീന്ദ്രന് സംസാരിച്ചു. ഭാരവാഹികള്‍: കെ. ലീല (പ്രസിഡന്റ്),
ടി. വേണുഗോപാലന്‍, പി. രാമകൃഷ്ണന്, എം. പ്രകാശിനി, പി. രവീന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), കെ.വി ദേവി (സെക്രട്ടറി), കെ.എസ് ചന്ദ്രശേഖരന്, ഒ. ബിന്ദു, കെ. ഗൗരി, കെ. രാജന് (ജോയിന്റ് സെക്രട്ടറിമാര്‍), സി. രവീന്ദ്രന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."