രക്ഷതേടുന്നു;ഇരിട്ടി ഫയര്‍ഫോഴ്‌സ്
ഇരിട്ടി: അസൗകര്യങ്ങളാല്‍ ഇരിട്ടി ഫയര്‍ഫോഴ്്‌സ് വീര്‍പ്പുമുട്ടുന്നു. നേരം പോക്ക് റോഡില്‍ പഴയ ഗവ. ആശുപത്രി കെട്ടിടത്തില്‍2010-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇരിട്ടി ഫയര്‍ഫോഴ്‌സ് കേന്ദ്രം എട്ടുവര്‍ഷം കഴിഞ്ഞിട്ടും ബാലാരിഷ്ടതകള്‍ പിന്നിട്ടില്ല.തകര്‍ന്നുവീഴറായ കെട്ടിടത്തിലാണ് ഫയര്‍ഫോഴ്‌സ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുകളില്‍
ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പാകിയ കെട്ടിടം മഴക്കാലങ്ങളില്‍ ചോര്‍ന്നൊലിക്കുന്നതും വേനല്‍ക്കാലങ്ങളില്‍ കഠിനമായ ചൂടില്‍ ചുട്ടു പൊള്ളുന്നതും ജീവനക്കാര്‍ക്ക് ദുരിതമാകുന്നു.
കെട്ടിടത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന റോഡില്‍ നിന്നും മഴക്കാലമായാല്‍ ഒഴുകിവരുന്ന മഴവെള്ളം കുത്തിയൊലിച്ച് വന്ന് ഓഫീസ്മുറ്റത്ത് കെട്ടിക്കിടക്കുകയാണ്.ഫയര്‍ഫോഴ്‌സ് ആസ്ഥാനം പ്രവര്‍ത്തിക്കുന്ന നേരംപോക്ക് റോഡിന്റെ വീതിക്കുറവും വാഹന ബാഹുല്യവും അത്യാവശ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ പയഞ്ചേരി വികാസ് നഗറിനടുത്ത് ക്വാറ ജങ്ഷനിലുള്ള 60 സെന്റ് സ്ഥലം ഇതിനു അനുയോജ്യമാണെങ്കിലും ഫയര്‍ഫോഴ്‌സിന് കെട്ടിട നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കാമെന്ന നിലപാട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചെങ്കിലും പിന്നീട് ഈസ്ഥലം വിട്ടുതരാനാവില്ലെന്ന് അറിയിക്കുകയായിരുന്നുആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."