എഴുത്തുപെട്ടി തുടങ്ങി
നീലേശ്വരം: യു.പി സ്‌കൂള്‍ കുട്ടികളുടെ വായനശീലവും എഴുതാനുള്ള കഴിവും വര്‍ധിപ്പിക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന 'എന്റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപെട്ടി' പരിപാടി ജില്ലയില്‍ തുടങ്ങി.
ഓരോ താലൂക്കിലും ഓരോ സ്‌കൂളിലാണു എഴുത്തുപെട്ടി സ്ഥാപിക്കുന്നത്. ബാലവേദി പ്രവര്‍ത്തനം സജീവമായ ഗ്രന്ഥശാലകളോടു ചേര്‍ന്നുള്ള സ്‌കൂളുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. കുട്ടികള്‍ അവര്‍ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് ഇതില്‍ ഇടണം. ഓരോ മാസവും വിധി നിര്‍ണയ സമിതി പരിശോധിച്ചു മികച്ച കുറിപ്പിനു കാഷ് പ്രൈസ് നല്‍കും.
വെള്ളരിക്കുണ്ട് താലൂക്കിലെ ചായ്യോത്ത് ജി.എച്ച്.എസ്.എസില്‍ സ്ഥാപിച്ച ആദ്യ എഴുത്തുപെട്ടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.കെ മോഹനന്‍ അധ്യക്ഷനായി. പ്രധാനധ്യാപിക ഒ.ജെ ഷൈല, എ.ആര്‍ സോമന്‍, കെ ശ്രീധരന്‍, പി.എം സീത, കെ.പി വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."