മേക്കോട്ട് മലയില്‍ തെങ്ങുകള്‍ മുറിച്ച സംഭവം: കര്‍ഷകര്‍ ഭീതിയില്‍
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി എടോനി മേക്കോട്ട് മലയില്‍ കായ്ഫലമുള്ള 41 തെങ്ങുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ കര്‍ഷകരില്‍ ആശങ്കയുയര്‍ത്തുന്നു. സംഭവം നടന്നിട്ട് ഒരു മാസമായെങ്കിലും അന്വേഷണ പുരോഗതി അവതാളത്തിലാണ്. മുള്ളമ്പത്ത് സ്വദേശിയും പ്രവാസിയുമായ വിനോദ് എട്ടുമാസം മുന്‍പ് വിലക്കു വാങ്ങിയ സ്ഥലത്തെ തെങ്ങുകളാണ് മുറിച്ചുമാറ്റിയത്.
സംഭവത്തെ തുടര്‍ന്ന് രൂപീകരിച്ച കര്‍മസമിതി ചെയര്‍മാനെ ഭീഷണിപ്പെടുത്തിയത് കര്‍ഷകരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സ്ഥലം എം.എല്‍.എ, മുന്‍ എം.പി പി.സി തോമസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും പ്രതികള്‍ ഇന്നും വിലസുകയാണ്. സംഭവത്തില്‍ സി.പി.എമ്മിനെതിരേ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയെങ്കിലും സംഭവത്തില്‍ പങ്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. കിഴക്കന്‍ മലയോര മേഖലയില്‍ ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയുള്ള അന്യദേശക്കാരും ഇതോടെ ആശങ്കയിലാവുകയാണ്. സംഭവത്തില്‍ വേണ്ടത്ര പ്രതിഷേധമില്ലാത്തത് കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."