അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടിസ്
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ്ജിനെതിരേ യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി. വൈസ് പ്രസിഡന്റായിരുന്ന ബിനു ചോപ്രയെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളത്.
ഒരു സ്വതന്ത്രന് ഉള്‍പ്പെടെ 11 അംഗങ്ങള്‍ ഒപ്പിട്ട കത്ത് ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍ കെ. വാസുവിന് കൈമാറി. യു.ഡി.എഫ് തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകാനാണ് ഇടതു ഭരണസമതിക്കെതിരെ അവിശ്വാസം സമര്‍പ്പിച്ചിട്ടുള്ളതെന്ന് കത്ത് നല്കിയ ശേഷം യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. എട്ടിന് അവിശ്വാസപ്രമേയ ചര്‍ച്ച നടക്കും. 21 അംഗ പഞ്ചായത്ത് ഭരണസമതിയില്‍ യു.ഡി.എഫ് 10, എല്‍.ഡി.എഫ് 9, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. രണ്ട് സ്വതന്ത്രരെ ഒപ്പം നിര്‍ത്തുകയും യു.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു സ്മിതാ മുനിസ്വാമിയെ അംഗത്വം രാജി വയ്പ്പിച്ച് സി.പി.എമ്മില്‍ ചേര്‍ത്തുമായിരുന്നു എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് സ്മിതാ മുനിസ്വാമി രാജിവച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അംഗം തന്നെ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."