ഇറാഖില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഖത്തരി നായാട്ടുസംഘം മോചിതരായി
ദോഹ: ഇറാഖില്‍ 2015 അവസാനം തട്ടിക്കൊണ്ടുപോകപ്പെട്ട ഖത്തരി നായാട്ട് സംഘം മോചിതരായതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തട്ടിക്കൊണ്ടു പോകപ്പെട്ട 26 ഖത്തര്‍ സ്വദേശികളെയും ആഭ്യന്തര മന്ത്രാലയം ഏറ്റുവാങ്ങിയതായി ഇറാഖ് ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് വഹബ് അല്താഈ പറഞ്ഞു. തുടര്‍ന്ന് അവരെ ഖത്തര്‍ നയതന്ത്ര പ്രതിനിധിക്ക് കൈമാറി.
നിലവില്‍ ബഗ്ദാദിലാണ് സംഘമുള്ളത്. ഇവരെ തിരിച്ചറിഞ്ഞ ശേഷം കഴിഞ്ഞയാഴ്ച മുതല്‍ ബഗ്ദാദില്‍ ഇവരുടെ മോചനത്തിനു കാത്തുകഴിയുന്ന ഖത്തര്‍ പ്രതിനിധി സംഘത്തിന് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തറിലെ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട സംഘത്തെ 2015 ഡിസംബറില്‍ ദക്ഷിണ ഇറാഖില്‍ നായാട്ടിനിടെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിനുപിന്നില്‍ ശീഈ സായുധ സംഘമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.എങ്ങിനെയാണ് മോചനം സാധ്യമായതെന്നോ മോചനദ്രവ്യം എന്താണെന്നോ വ്യക്തമാക്കാന്‍ ഇറാഖ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് തയാറായിട്ടില്ല. ജി.സി.സി, അറബ് ലീഗ്, യു.എന്‍ തുടങ്ങിയവ ഖത്തര്‍ സംഘത്തിന്റെ മോചനത്തിനുവേണ്ടി ഇടപെടാന്‍ ഇറാഖിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."